Muslim99Muslim99
← Tafsir library

6. Al-An'aam

The Cattle · Meccan · 165 ayahs

سُورَةُ الأَنۡعَامِ

Reading Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies

Ayahs 131–140 of 165

131

ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍۢ وَأَهْلُهَا غَٰفِلُونَ

നാട്ടുകാര്‍ (സത്യത്തെപ്പറ്റി) ബോധവാന്‍മാരല്ലാതിരിക്കെ അവര്‍ ചെയ്ത അക്രമത്തിന്‍റെ പേരില്‍ നിന്‍റെ രക്ഷിതാവ് നാടുകള്‍ നശിപ്പിക്കുന്നവനല്ല എന്നതിനാലത്രെ അത് (ദൂതന്‍മാരെ അയച്ചത്‌)

ഇപ്രകാരം ദൂതന്മാരെ മനുഷ്യരിലേക്കും ജിന്നുകളിലേക്കും അയച്ചു കൊണ്ട് (അല്ലാഹു) തെളിവ് സ്ഥാപിച്ചത്, ഒരു ദൂതൻ നിയോഗിക്കപ്പെടാത്തതിനാൽ (ഇസ്ലാമിലേക്കുള്ള) പ്രബോധനം എത്തിപ്പെടാത്ത അവസ്ഥയിൽ ആരെങ്കിലും തെറ്റ് ചെയ്യുകയും അതിൻ്റെ പേരിൽ അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കാനാണ്. ദൂതന്മാരെ അയച്ചതിന് ശേഷമല്ലാതെ ഒരു സമൂഹത്തെയും നാം നശിപ്പിച്ചിട്ടില്ല.

Al-An'aam 6:131Listen in Qur'an →
132

وَلِكُلٍّۢ دَرَجَٰتٌۭ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعْمَلُونَ

ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.

അവരിൽ ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള പദവികളുണ്ട്. ധാരാളം തിന്മകൾ പ്രവർത്തിച്ചവനും കുറച്ച് തിന്മകൾ പ്രവർത്തിച്ചവനും സമമാവുകയില്ല. നേതാവും അനുയായിയും ഒരുപോലെയാകില്ല. നന്മകൾ പ്രവർത്തിച്ചവരുടെ പ്രതിഫലവും ഇതു പോലെ സമമാവുകയില്ല. അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് നിൻ്റെ രക്ഷിതാവ് അശ്രദ്ധനല്ല. മറിച്ച് അവൻ അവ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല. അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.

Al-An'aam 6:132Listen in Qur'an →
133

وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ

നിന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്‍ക്ക് ശേഷം അവന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്‌. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍ നിന്ന് നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തത് പോലെ.

അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ അടിമകളിൽ നിന്ന് പരിപൂർണ്ണ ധന്യതയുള്ളവനാകുന്നു നിൻ്റെ രക്ഷിതാവ്; അവന് അവരെ യാതൊരു ആവശ്യവുമില്ല. അവരുടെ ആരാധനയുടെയും ആവശ്യമില്ല. അവർ നിഷേധിക്കുന്നത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയുമില്ല. അവരെക്കൊണ്ട് യാതൊരു ആവശ്യവുമില്ലാത്ത പരിപൂർണ്ണ ധന്യതയുള്ളവനാണ് അല്ലാഹു. അതോടൊപ്പം അവൻ അവരോട് കാരുണ്യമുള്ളവനുമാണ്. തിന്മകൾ ചെയ്ത എൻ്റെ ദാസന്മാരേ! നിങ്ങളെ നശിപ്പിക്കാനും നിങ്ങൾക്ക് ശേഷം അവൻ ഉദ്ദേശിക്കുന്ന തരത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന മറ്റൊരു സമൂഹത്തെ ഉണ്ടാക്കുകയും ചെയ്യാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ്റെ അടുക്കൽ നിന്നുള്ള ഒരു ശിക്ഷയിലൂടെ നിങ്ങളെ അവൻ വേരോടെ പിഴുതെറിയുമായിരുന്നു. നിങ്ങൾക്ക് മുൻപുള്ള മറ്റൊരു ജനതയുടെ പരമ്പരയിൽ നിന്ന് നിങ്ങളെ കൊണ്ടുവന്നതു പോലെ (അവനത് ചെയ്യുന്നതാണ്).

Al-An'aam 6:133Listen in Qur'an →
134

إِنَّ مَا تُوعَدُونَ لَءَاتٍۢ ۖ وَمَآ أَنتُم بِمُعْجِزِينَ

തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന ആ കാര്യം വരിക തന്നെ ചെയ്യും. (ആ വിഷയത്തില്‍ അല്ലാഹുവെ) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.

അല്ലാഹുവിനെ നിഷേധിച്ചവരേ! നിങ്ങൾക്ക് താക്കീത് നൽകപ്പെടുന്ന പുനരുത്ഥാനവും വിചാരണയും ശിക്ഷയുമെല്ലാം സംഭവിക്കുന്നതാണ്; യാതൊരു സംശയവുമില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്ന് ഓടിരക്ഷപ്പെടാൻ നിങ്ങൾക്ക് കഴിയില്ല; അവൻ നിങ്ങളുടെ മൂർദ്ധാവിൽ പിടികൂടിയിരിക്കുന്നു; തൻ്റെ ശിക്ഷ അവൻ നിങ്ങളെ അനുഭവിപ്പിക്കുന്നതാണ്.

Al-An'aam 6:134Listen in Qur'an →
135

قُلْ يَٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌۭ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ

(നബിയേ,) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും (അങ്ങനെ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ സമുദായമേ, നിങ്ങൾ നിങ്ങളുടെ പാതയിൽ തന്നെ ഉറച്ചു നിലനിന്നു കൊള്ളുക; അതായത് നിങ്ങളുടെ നിഷേധത്തിലും വഴികേടിലും തന്നെ. ഞാൻ നിങ്ങളുടെ ഒഴിവുകഴിവുകൾ അവസാനിപ്പിക്കുകയും വ്യക്തമായി (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകിയതിലൂടെ നിങ്ങൾക്ക് മേൽ തെളിവ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങളുടെ നിഷേധവും വഴികേടും ഞാൻ ശ്രദ്ധിക്കുന്നേയില്ല. മറിച്ച്, ഞാൻ നിലകൊള്ളുന്ന സത്യത്തിന് മേൽ തന്നെ ഉറപ്പോടെ ഞാൻ നിലകൊള്ളും. ഇഹലോകത്ത് ആർക്കാണ് (അല്ലാഹുവിൻ്റെ) സഹായമുണ്ടാവുകയെന്നും, ഭൂമി ആരാണ് അനന്തരമെടുക്കുകയെന്നും, ആർക്കായിരിക്കും പരലോകഭവനം ലഭിക്കുകയെന്നും നിങ്ങൾ തിരിച്ചറിയുന്നതാണ്. തീർച്ചയായും ബഹുദൈവാരാധകർ ഇഹലോകത്തോ പരലോകത്തോ വിജയിക്കുന്നതല്ല. മറിച്ച്, ഇഹലോകത്തുള്ള എന്തെല്ലാം കൊണ്ട് നിങ്ങൾ സുഖമനുഭവിച്ചാലും നിങ്ങളുടെ പര്യവസാനം പരാജയത്തിൽ മാത്രമായിരിക്കും.

Al-An'aam 6:135Listen in Qur'an →
136

وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

അല്ലാഹുവിൽ പങ്കുചേർത്ത ബഹുദൈവാരാധകർ അവൻ സൃഷ്ടിച്ച കൃഷിവിഭവങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും അല്ലാഹുവിന് ഒരു പങ്ക് നിശ്ചയിച്ചു നൽകിയിരിക്കുന്നു. അങ്ങനെ മതത്തിലില്ലാത്ത പുതിയ ഒരു കാര്യം അവർ പടച്ചുണ്ടാക്കി. അവരുടെ വാദപ്രകാരം അത് അല്ലാഹുവിനുള്ളതും, മറ്റൊരു പങ്ക് അവരുടെ വിഗ്രഹങ്ങൾക്കും ആരാധ്യവസ്തുക്കൾക്കുമുള്ളതാണ്. എന്നാൽ, അവർ തങ്ങളുടെ പങ്കാളികൾക്ക് മാറ്റിവെച്ചത് അല്ലാഹു നിയമമാക്കിയ വഴികളിൽ -ദരിദ്രർക്കും പാവപ്പെട്ടവർക്കും മറ്റും- എത്തുകയില്ല. അവർ അല്ലാഹുവിനായി മാറ്റിവെച്ചത് അവരുടെ പങ്കാളികളായ വിഗ്രഹങ്ങൾക്ക് എത്തുകയും, അവ (വിഗ്രഹങ്ങളുടെ) പ്രയോജനത്തിനായി ചെലവഴിക്കപ്പെടുകയും ചെയ്യും. അവരുടെ വിധിയും വീതംവെക്കലും എത്ര മോശമായിരിക്കുന്നു.

Al-An'aam 6:136Listen in Qur'an →
137

وَكَذَٰلِكَ زَيَّنَ لِكَثِيرٍۢ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.

പിശാച് ബഹുദൈവാരാധകർക്ക് ഈ അന്യായമായ വിധി ഭംഗിയാക്കി തോന്നിപ്പിച്ചത് പോലെ പിശാചുക്കളിൽ പെട്ട അവരുടെ പങ്കാളികൾ ബഹുദൈവാരാധകരിൽ ധാരാളം പേർക്ക് തങ്ങളുടെ മക്കളെ ദാരിദ്ര്യം ഭയന്ന് കൊലപ്പെടുത്തുക എന്നതും ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു. ന്യായമായിട്ടല്ലാതെ വധിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള മനുഷ്യജീവൻ ഹനിക്കുക എന്ന തിന്മയിൽ അകപ്പെടുത്തി കൊണ്ട് അവരെ നശിപ്പിക്കുന്നതിനും, അങ്ങനെ അവരുടെ മതനിയമങ്ങളിൽ അവ്യക്തത വരുത്തി കൊണ്ട് -ഏതാണ് നിയമമായിട്ടുള്ളതെന്നും അല്ലാത്തതെന്നും മനസ്സിലാകാത്ത തരത്തിൽ- അവരെ ഉപേക്ഷിക്കുന്നതിനുമാണ് അവൻ അപ്രകാരം ചെയ്തിരിക്കുന്നത്. അവർ അപ്രകാരം ചെയ്യരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നില്ല. എന്നാൽ മഹത്തരമായ ഒരു ഉദ്ദേശമുള്ളതിനാൽ അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരെയും അവർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിനെയും താങ്കൾ അവഗണിച്ചേക്കുക. തീർച്ചയായും അവ താങ്കൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കുന്നതല്ല. അവരുടെ കാര്യം താങ്കൾ അല്ലാഹുവിനെ ഏൽപ്പിച്ചേക്കുക.

Al-An'aam 6:137Listen in Qur'an →
138

وَقَالُوا۟ هَٰذِهِۦٓ أَنْعَٰمٌۭ وَحَرْثٌ حِجْرٌۭ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَٰمٌۭ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ

അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്‌. വേറെ ചില കാലികളുമുണ്ട്‌; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്‍റെ (അല്ലാഹുവിന്‍റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന്‍ അവര്‍ക്ക് നല്‍കിക്കൊള്ളും.

ബഹുദൈവാരാധകർ പറഞ്ഞു: ഇന്നയിന്ന കന്നുകാലികളും ധാന്യങ്ങളും ഞങ്ങൾ ഉദ്ദേശിക്കുന്നവർക്കല്ലാതെ ഭക്ഷിച്ചു കൂടാ; അവരുടെ കെട്ടിച്ചമക്കലിൻ്റെയും ജൽപ്പനത്തിൻ്റെയും അടിസ്ഥാനത്തിൽ വിഗ്രഹപൂജാരികളെയും മറ്റുമാണ് അവർ ഉദ്ദേശിക്കുന്നത്. ഇന്നയിന്ന കന്നുകാലികളുടെ പുറത്ത് കയറുന്നത് നിഷിദ്ധമാണ്; അവയുടെ മേൽ യാത്ര ചെയ്യുകയോ ഭാരം വഹിപ്പിക്കുകയോ അരുത്. ബഹീറയുടെയും സാഇബയുടെയും ഹാമിയുടെയും വിധിയാണതെന്നും അവർ ജൽപിക്കുന്നു. ഇന്നയിന്ന കന്നുകാലികളെ അറുക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൂടാ; മറിച്ച് അവയെ തങ്ങളുടെ വിഗ്രഹങ്ങളുടെ നാമത്തിലേ ബലിയറുക്കാവൂ. ഈ പ്രവൃത്തികളെല്ലാം അവർ ചെയ്തുകൂട്ടുന്നത് അവയെല്ലാം അല്ലാഹുവിൽ നിന്നുള്ള നിയമങ്ങളാണെന്ന് അവൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ടാണ്. അവർ അല്ലാഹുവിൻ്റെ മേൽ വ്യാജം ചമച്ചതിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് അല്ലാഹു നൽകുന്നതാണ്.

Al-An'aam 6:138Listen in Qur'an →
139

وَقَالُوا۟ مَا فِى بُطُونِ هَٰذِهِ ٱلْأَنْعَٰمِ خَالِصَةٌۭ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةًۭ فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ

അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്‌. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന്‍ (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.

സാഇബയും ബഹീറയും (പ്രത്യേക വിഭാഗം ഒട്ടകങ്ങൾ) കുഞ്ഞുങ്ങളെ പ്രസവിക്കുകയും, ജീവനോടെ ജനിച്ചു വീഴുകയും ചെയ്താൽ അവ നമ്മളിലെ പുരുഷന്മാർക്ക് അനുവദനീയവും സ്ത്രീകൾക്ക് നിഷിദ്ധവുമാണ്. ഇനി അവയുടെ കുട്ടികൾ ജീവനില്ലാതെ ണ് ജനിച്ചു വീഴുന്നതെങ്കിൽ നമ്മളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും അവയിൽ ഒരു പോലെ പങ്കുണ്ട്. അവർ ഈ പറഞ്ഞുണ്ടാക്കുന്നതിനുള്ള അർഹമായ പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്. തീർച്ചയായും അവൻ തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം) അവരെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു.

Al-An'aam 6:139Listen in Qur'an →
140

قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍۢ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ

ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല.

ബുദ്ധിശൂന്യതയാലും വിവരക്കേടിനാലും തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തിയവർ തീർച്ചയായും നശിച്ചിരിക്കുന്നു. അല്ലാഹു അവർക്ക് ഉപജീവനമായി നൽകിയ കന്നുകാലികളെ അവർ നിഷിദ്ധമാക്കുകയും, അത് അല്ലാഹുവിലേക്ക് ചേർത്തിപ്പറയുകയും ചെയ്തിരിക്കുന്നു. അവർ നേരായ പാതയിൽ നിന്ന് (സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന്) അകന്നു പോയിരിക്കുന്നു; അവർ അതിലേക്ക് മാർഗദർശനം ലഭിക്കുന്നവരായില്ല.

Al-An'aam 6:140Listen in Qur'an →

Commentary: Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies. Qur'an text and translation via AlQuran Cloud.