Muslim99Muslim99
← Tafsir library

2. Al-Baqara

The Cow · Medinan · 286 ayahs

سُورَةُ البَقَرَةِ

Reading Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies

Ayahs 1–10 of 286

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

1

الٓمٓ

അലിഫ് ലാം മീം.

ഖുർആനിലെ ചില സൂറത്തുകൾ ആരംഭിച്ചിട്ടുള്ള അക്ഷരങ്ങളിൽ പെട്ടതാണ് {الم} എന്നത്. ( ...أ، ب، ت) എന്നിങ്ങനെ ഒറ്റയായി വന്നാൽ സ്വയം അർത്ഥമില്ലാത്ത അക്ഷരമാലയിലെ അക്ഷരങ്ങളാണവ. എന്നാൽ ഖുർആനിൽ അവ പരാമർശിക്കപ്പെട്ടതിൽ ചില ലക്ഷ്യങ്ങളും ഉദ്ദേശങ്ങളുമുണ്ട്. കാരണം യുക്തിയില്ലാത്ത ഒന്നും തന്നെ ഖുർആനിലില്ല. അതിൻറെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ്: അറബികൾക്ക് സുപരിചിതമായതും അവർ സംസാരിക്കുന്നതുമായ ഈ അക്ഷരങ്ങൾ തന്നെ കൂടിച്ചേർന്നുണ്ടായ ഖുർആൻ കൊണ്ട്, അതുപോലൊന്ന് കൊണ്ടുവരാൻ അവരെ വെല്ലുവിളിക്കുക എന്നത്. അത് കൊണ്ടാണ് അധികവും, ഇത്തരം അക്ഷരങ്ങൾക്ക് ശേഷം ഖുർആനിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും പരാമർശിക്കപെടുന്നത് . ഈ സൂറത്തിലും അങ്ങനെത്തന്നെ.

2

ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًۭى لِّلْمُتَّقِينَ

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്‌.

ഈ മഹത്തായ ഖുർആൻ, അത് എവിടെ നിന്ന് അവതരിപ്പിക്കപ്പെട്ടുവെന്നതിലോ, അതിലെ വാക്കുകളിലോ ആശയത്തിലോ യാതൊരുവിധ സംശയവുമില്ല. അത് അല്ലാഹുവിൻറെ സംസാരമാകുന്നു. സൂക്ഷ്മത പാലിക്കുന്നവരെ അവനിലേക്കെത്തുന്ന മാർഗത്തിലേക്ക് അത് നയിക്കുന്നു.

3

ٱلَّذِينَ يُؤْمِنُونَ بِٱلْغَيْبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,

(ഗൈബിൽ അഥവാ) അദൃശ്യത്തിൽ വിശ്വസിക്കുന്നവരും - പരലോകം പോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തതും നമ്മിൽ നിന്ന് അദൃശ്യമായതും അല്ലാഹുവോ റസൂലോ അറിയിച്ചതുമായ കാര്യങ്ങൾക്കാണ് ഗൈബ് എന്ന് പറയുന്നത് - അല്ലാഹു നിയമമാക്കിയ രൂപത്തിൽ ശർത്തുകളും, റുക്നുകളും, വാജിബുകളും, സുന്നത്തുകളും പാലിച്ച് കൊണ്ട് നമസ്കാരം നിലനിർത്തുന്നവരും, അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിർബന്ധമായ സക്കാത്ത് പോലുള്ളതും, നിർബന്ധമല്ലാത്ത മറ്റ് ദാനങ്ങളും അല്ലാഹുവിൻറെ പ്രതിഫലം മാത്രമാഗ്രഹിച്ച് നിർവ്വഹിക്കുന്നവരുമാണവർ. നബിയേ, താങ്കൾക്ക് അവതരിക്കപ്പെട്ട വഹ്'യിലും താങ്കൾക്ക് മുമ്പുള്ള മറ്റ് നബിമാർക്ക് ഇറക്കപ്പെട്ടതിലും വിവേചനമില്ലാതെ വിശ്വസിക്കുന്നവരും, പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷകളിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാകുന്നു അവർ.

4

وَٱلَّذِينَ يُؤْمِنُونَ بِمَآ أُنزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ وَبِٱلْءَاخِرَةِ هُمْ يُوقِنُونَ

നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).

(ഗൈബിൽ അഥവാ) അദൃശ്യത്തിൽ വിശ്വസിക്കുന്നവരും - പരലോകം പോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തതും നമ്മിൽ നിന്ന് അദൃശ്യമായതും അല്ലാഹുവോ റസൂലോ അറിയിച്ചതുമായ കാര്യങ്ങൾക്കാണ് ഗൈബ് എന്ന് പറയുന്നത് - അല്ലാഹു നിയമമാക്കിയ രൂപത്തിൽ ശർത്തുകളും, റുക്നുകളും, വാജിബുകളും, സുന്നത്തുകളും പാലിച്ച് കൊണ്ട് നമസ്കാരം നിലനിർത്തുന്നവരും, അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിർബന്ധമായ സക്കാത്ത് പോലുള്ളതും, നിർബന്ധമല്ലാത്ത മറ്റ് ദാനങ്ങളും അല്ലാഹുവിൻറെ പ്രതിഫലം മാത്രമാഗ്രഹിച്ച് നിർവ്വഹിക്കുന്നവരുമാണവർ. നബിയേ, താങ്കൾക്ക് അവതരിക്കപ്പെട്ട വഹ്'യിലും താങ്കൾക്ക് മുമ്പുള്ള മറ്റ് നബിമാർക്ക് ഇറക്കപ്പെട്ടതിലും വിവേചനമില്ലാതെ വിശ്വസിക്കുന്നവരും, പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷകളിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാകുന്നു അവർ.

5

أُو۟لَٰٓئِكَ عَلَىٰ هُدًۭى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.

ഈ വിശേഷണങ്ങൾക്കർഹരായവർ സന്മാർഗം പ്രാപിച്ചവരാകുന്നു. ഇഹലോകത്തും പരലോകത്തും - അവർ ആഗ്രഹിക്കുന്നത് കരസ്ഥമാക്കിയതിനാലും അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടതിനാലും - അവരാകുന്നു വിജയികൾ.

6

إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ

സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.

ഒരിക്കലും വിശ്വസിക്കുന്നതല്ല എന്ന അല്ലാഹുവിൻ്റെ വിധി പുലർന്നു കഴിഞ്ഞവർ തങ്ങളുടെ വഴികേടിലും എതിർപ്പിലും തുടർന്നു പോകുന്നതാണ്. അവരെ നീ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാണ്.

7

خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌۭ ۖ وَلَهُمْ عَذَابٌ عَظِيمٌۭ

അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

കാരണം, അല്ലാഹു അവരുടെ ഹൃദയങ്ങളിൽ സീൽ വെക്കുകയും, അതിലുള്ള അസത്യങ്ങൾ സഹിതം അത് അടച്ചുമൂടുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകൾക്ക് അവൻ മുദ്ര വെച്ചിരിക്കുന്നു. അക്കാരണത്താൽ സത്യം സ്വീകരിക്കാനും അനുസരിക്കാനുമുള്ള കേൾവി അവർ കേൾക്കുകയില്ല. അവരുടെ കണ്ണുകൾക്കുമേൽ അവൻ ഒരു മറ വെച്ചിരിക്കുന്നു. അതിനാൽ സത്യം വ്യക്തമായിട്ടുപോലും അവരത് കാണുകയില്ല. അവർക്ക് പരലോകത്ത് ഭീകരമായ ശിക്ഷയാണുള്ളത്.

8

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْءَاخِرِ وَمَا هُم بِمُؤْمِنِينَ

ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.

തങ്ങൾ മുഅ്മിനുകളാണെന്ന് വാദിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവർ അങ്ങനെ പറയുന്നത് ജീവനിലും സ്വത്തിലുമുള്ള ഭയം നിമിത്തമാണ്. യഥാർത്ഥത്തിൽ ഉള്ളിൽ അവർ കാഫിറുകൾ തന്നെയാണ്.

9

يُخَٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ

അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്‌. (വാസ്തവത്തില്‍) അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്‌. അവരത് മനസ്സിലാക്കുന്നില്ല.

അവരുടെ അജ്ഞത നിമിത്തം അവർ ഉറച്ചു വിശ്വസിക്കുന്നത് -(അല്ലാഹുവിലുള്ള) വിശ്വാസം പ്രകടമാക്കുകയും നിഷേധം മറച്ചുവെക്കുകയും ചെയ്യുന്നതിലൂടെ- അവർ അല്ലാഹുവിനെയും സത്യവിശ്വാസികളെയുമാണ് വഞ്ചിക്കുന്നത് എന്നാണ്. എന്നാൽ അവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല; കാരണം അല്ലാഹു രഹസ്യവും മറഞ്ഞതുമെല്ലാം അറിയുന്നവനത്രെ. അല്ലാഹു അവരുടെ സ്വഭാവഗുണങ്ങളും അവസ്ഥകളും വിശ്വാസികൾക്ക് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു.

10

فِى قُلُوبِهِم مَّرَضٌۭ فَزَادَهُمُ ٱللَّهُ مَرَضًۭا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ

അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക.

കാരണം, അവരുടെ ഹൃദയങ്ങളിൽ ഈമാനിനു വിരുദ്ധമായ സംശയമുണ്ട്. അല്ലാഹു അവരുടെ സംശയത്തിനു മേൽ സംശയം വർധിപ്പിച്ചു നൽകി. പ്രവർത്തനത്തിനനുസരിച്ചുള്ള പ്രതിഫലം. നരകത്തിൻറെ ഏറ്റവും അടിത്തട്ടിൽ അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അല്ലാഹുവിനെയും ജനങ്ങളെയും കുറിച്ച് കളവ് പറഞ്ഞതും, നബി (സ) കൊണ്ട് വന്ന ദീനിനെ നിഷേധിച്ചതുമാണ് കാരണം.

Al-Baqara 2:10Listen in Qur'an →

Commentary: Al-Mukhtasar in Interpreting the Noble Qur'an by Tafsir Center for Quranic Studies. Qur'an text and translation via AlQuran Cloud.